2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

പ്രണയത്തിനോടൊരു പ്രണയം...

എത്രയോ നാളായി നിന്നെയും തേടി
ഞാനലയുന്നു പ്രണയമേ,എവിടെ നീ
പറയുക....?

ഒന്നിനോടും കാട്ടാത്ത ക്ഷമയോടെ നിന്നെയും
കാത്ത്തിരിക്കുമെന്‍ ഹൃദയത്തില്‍  പിടയുന്ന
സ്പന്ദനം നീ അറിയുന്നുണ്ടോ........?

പ്രണയത്തിന്‍ ലഹരിയോ ഹൃദയത്തിന്‍ 
വെമ്പലോ അരുതാത്ത സ്വപ്‌നങ്ങള്‍ തന്‍ 
വേലിയെറ്റമോ...!  

ആത്മാര്‍ഥ പ്രണയം മരിച്ചെന്ന
സത്യത്തെ എന്നെ എന്‍ മാനസം
കണ്ടുമുട്ടി,എന്നിട്ടും എന്തിനീ
പ്രണയത്തിന്‍ മധുരത്തെ
അറിയാതെ വീണ്ടും 
ഞാനാശിച്ചു നില്‍ക്കുന്നു..?

എന്തോ,അറിയില്ല ഒന്നുമറിയില്ല
പ്രണയത്തിനായി ജീവന്‍ സമര്‍പ്പിച്ച
ദേവതാ ദേവന്മാരുണ്ടായിരുന്ന
ഈ സ്വര്‍ഗീയ ഭൂമിയില്‍ 
കാപട്യത്തിന്‍ പുതു പോയ്‌ മുഖമണിയുന്ന
ചിലരുടെ താണ്ഡവം  ഇന്ന് മുന്നില്‍..

എങ്കിലും ഞാന്‍ നിന്നെ കാത്തിരിക്കുന്നൂ,
പ്രണയമേ നിന്നെ ഞാന്‍ കാത്തിരിക്കുന്നൂ
എന്നുള്ളില്‍ സൂക്ഷിച്ച ഹൃദയത്തിന്‍ നെറുകയില്‍
പൊലിയുമാ സിന്ദൂര ചുംബന രേണുവായ്...  
...  

1 അഭിപ്രായം:

  1. കൃത്യമായ ഒരു താളം, അല്ലെങ്കില്‍ ഒരു ഈണം അതനുസരിച്ച് വരികള്‍ രൂപപ്പെടുത്തി എഴുതിനോക്കൂ. അപ്പോഴാണ് കവിത കൂടുതലാസ്വാദ്യമാകുന്നത്. ശ്രമിക്കുക.
    എല്ലാദിവസവും ഇങ്ങനെ പോസ്റ്റിട്ടു കഷ്ട്ടപ്പെടേണ്ടതില്ല,ഇട്ടതു കുറച്ചാളുകള്‍ വായിക്കട്ടെ അതിനവസരമൊരുക്കുക. കൂടുതല്‍ ബ്ലോഗുകളിലേയ്ക്കു ചെന്ന്, വായിക്കാന്‍ സമയം കണ്ടെത്തുക.
    കമന്റാനുള്ള വേഡ് വേരിഫിക്കേഷന്‍ മാറ്റണം.
    ആശംസകളോടെ...പുലരി

    മറുപടിഇല്ലാതാക്കൂ