2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

നിന്നരുകില്‍ പാറി വന്നേനെ...

 
ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍
നിന്നരുകില്‍ പാറി വന്നേനെ...
ഒരു മലരായിരുന്നെങ്കില്‍ ഞാന്‍
നിന്‍ കൂന്തലില്‍ ചൂടി നിന്നേനെ..


അരുമ പ്രകാശമോ അളവറ്റ സ്നേഹമോ 
നിന്‍ മുന്നില്‍ വന്നു നിന്നീടില്‍.....
അതിവിമലമാം കലാലയ സ്മരണയില്‍
അഗതിയായി ഞാന്‍ നടന്നപ്പോള്‍....


ഒരു കൊച്ചു ഗീതമായ് എന്നുള്ളിലൂറി
നീ പലവുരു സാന്ത്വനം നല്‍കീ......
സ്നേഹത്തിന്‍ തേന്‍കൂട്  ഉള്ളില്‍ വിടര്‍ത്തി
എന്‍ നനവാര്‍ന്ന കണ്‍പീലി  പുല്കീ....   


മധുകണം തൂകുന്ന നിന്നഴക്‌ കണ്ടെന്‍റെ
കനവുകള്‍ പൂത്തു തളിര്‍ത്തൂ ....
അണയാത്ത ജാലകം കാറ്റില്‍ 
തിരിച്ച്ചെന്നിലണയുവാന്‍ കാത്തിരുന്നില്ലേ...?.


നിശ്ചലാകാരമാം നറുമണല്‍ ശയ്യയില്‍
താരാട്ട് പാടീ ഉറക്കീ എന്നെ നീ
താരാട്ട് പാടീ ഉറക്കീ......
 ആര്‍ദ്രമാം കുങ്കുമം മേനിയില്‍
പൂശിയാ സന്ധ്യയും ചാമരം വീശീ, 



ഏതോ വികാരങ്ങള്‍ ഉള്ളില്‍ പടര്‍ത്തി നീ
എന്‍ നെഞ്ചിലേക്കന്നു ചാഞ്ഞു......
 കൌമാര സ്വപ്‌നങ്ങള്‍ താലോലമാട്ടി നീ
പ്രണയ സല്ലാപം നിറച്ചൂ ,
എന്നില്‍ നീ പ്രണയ  സല്ലാപം  നിറച്ചൂ...



പൂക്കളെ പുല്‍കിയ നിന്‍ വിരല്‍ തുമ്പിനാല്‍
എന്‍ അനുരാഗ തന്ത്രികള്‍ മീട്ടീ......
മദന ലാവണ്യ മിഴികളാലെന്നെ നീ പല ദിനം
ലാളിച്ചതല്ലേ.......,
എന്നെ നീ പല ദിനം  
ലാളിച്ചതല്ലേ.......?



ഇന്നെല്ലാം  വെടിഞ്ഞു നീ അന്ന്യന്‍റെ  പത്നിയായി
മണിയറക്കുള്ളില് പിടഞ്ഞു കേഴുന്നൂ..

    
എങ്കിലും....


 ഒരു കിളിയായിരുന്നെങ്കില്‍
 ഞാന്‍ നിന്നരികെ പാറി വന്നേനെ....
ഒരു മലരായിരുന്നെങ്കില്‍ ഞാന്‍ നിന്‍
കൂന്തലില്‍ ചൂടി നിന്നേനെ......