2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

"വിവാഹം"

കുട്ടിക്കാലത്ത് എന്റെ ഉമ്മച്ചി പറഞ്ഞു തന്നിരുന്ന ഉപദേശങ്ങളില്‍   ഒന്നുമാത്രം എനിക്കേറ്റവും പ്രിയങ്കരം ആയിരുന്നു.. "മോളെ, നന്നായി പഠിച്ചു  ഒരു ജോലി സമ്പാദിക്കണം, ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം..പണത്തിനു വേണ്ടി സ്നേഹത്തെ ആശ്രയിക്കരുത്.."  ആവര്‍ത്തിച്ചു കേട്ടോണ്ടിരുന്ന  ഈ വാക്കുകള്‍ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു..  ഭാവിയില്‍ ആരാകണമെന്ന്  ഓരോ പ്രായത്തിലും  വെത്യസ്ത ആഗ്രഹങ്ങളെ ഞാന്‍ കൂടെ കൊണ്ട് നടന്നു.. നന്നായി പഠിച്ചു.. ഒരു നല്ല അധ്യാപികയാവനമെന്ന ആഗ്രഹത്തോടെ.... ഇപ്പൊ മൂന്നാം  വര്‍ഷ ബിരുദ വിധ്യാര്ധിനി..  നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന്റെ നെടുവീര്‍പ്പുകളൊക്കെ ഉപേക്ഷിച്ചു വാപ്പച്ചി നാട്ടില്‍ എത്തി.. വളരെ സന്തോഷത്തോടെ  കൊറേ ദിവസങ്ങള്‍ കടന്നു പോയി.. ഇപ്പൊ വീട്ടില്‍ എല്ലാരും കൂടി എന്നെ  ഒരു തരം നിര്‍ബന്ധിക്കലാണ്.. വിവാഹത്തിന് സമ്മതം പറയാന്‍.. ധാരാളം വിവാഹ ആലോചനകള്‍ വരുന്നുണ്ടത്രേ!  ഞാന്‍ പറഞ്ഞു "എനിക്കിപ്പോഴോന്നും വിവ്വാഹം വേണ്ട, എനിക്ക് പഠിക്കണം, PG kkum B.Ed നും പോണം, എനിക്കൊരു  ജോലി കിട്ടും    .. ഉറപ്പാ അത് വരെ  എന്നെ ഒന്നിനും നിര്‍ബന്ധിക്കരുതേ എന്ന്.."   നല്ല ആലോചനകള്‍ ഇങ്ങോട്ട് വരുമ്പോ സ്വീകരിച്ചില്ലെങ്കില്‍ പിന്നെ നമ്മലയിട്റ്റ് വേണമെന്ന് വെക്കുംബ്o  ബുദ്ധിമുട്ടായേക്കും എന്നൊക്കെയാ അവരുഉടെ വാദം.. ഞാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു..  എനിക്ക് പഠിക്കണം ,കല്ല്യാണം കഴിഞ്ഞാലും പടിക്കാം എന്നുള്ള വ്യാമോഹമോന്നും എനിക്കില്ല..  കുറെ ദിവസം എന്നെ ബ്രെയിന്‍ വാഷു ചെയ്തെടുക്കാന്‍ നോക്കീട്റ്റ് അവരിപ്പോ അല്‍പ്പമൊന്നു അടങ്ങിയ മട്ടാണ്.. ഉള്ളില്‍ അമര്‍ഷം കാണും..  ഇരിക്കട്ടെ..   കല്ല്യാണം..!   മണ്ണാങ്കട്ട! കല്ല്യാണം കഴിച്ചിട്ട് പില്‍ക്കാലത്ത്‌ "ദഹിക്കുന്നില്ലാന്നു"  പറയുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.. സത്യം പറഞ്ഞാ എനിക്കീ വിവാഹതിലോന്നും തീരെ വിശ്വാസമില്ല !!   അല്ലെങ്കിലും പെണ്ണിന് ഒറ്റ അവസരമല്ലേ ഉള്ളൂ.. അതോടെ തീര്‍ന്നു..
ഒരു റ്റിപ്പിക്കല്‍ ഇന്ത്യന്‍ വിവാഹമെന്ന് പരാഞ്ഞാല്‍ പരോള് പോലും കിട്ടാന്‍ വകുപ്പില്ലാത്ത ഒരു ആജീവനാന്ത  തടവറയാണെന്നാ   എന്റെ തോന്നല്‍..ഞാന്‍ കൂടി ആ തടവറയില്‍ ബന്ധനസ്തയാവും.. എന്റെ ചിറകുകള്‍ നിര്‍വീര്യമാക്കപ്പെടും , എന്റെ സ്വാതന്ത്ര്യം  ,എന്റെ കൊച്ചു  ലോകം ,എന്റെ സ്വകാര്യതകള്‍ എല്ലാം എനിക്ക് നഷ്ട്ടമാകും.. ഞാന്‍ ജനിച്ചു വളര്‍ന്ന വീടിനും വീട്ടുകാര്‍ക്കും മുന്നില്‍ ഞാനൊരു അധിധിയാകും.. എല്ലാരും എന്നോട് ഉപചാരപൂര്‍വ്വം പെരുമാറും.. ഭര്‍ത്താവ് എന്നത് യജമാനനും ഭാര്യ എന്നത് പരിചാരികയുമായി ...  ശമ്പളം   കൊടുക്കാത്ത വീട്ടു വേലക്കാരിയായി.. അയാളുടെ കയ്യിലെ പുല്ലാങ്കുഴല്‍ ആയി..... അയാളുടെ ഫോണ്ണ്‍ കോളും കാത്തിരിക്കുന്ന വീട്ടമ്മയായി  എന്റെ ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ ഒത്ക്കപ്പെടും...! വളരെ പെട്ടന്ന് ഞാന്‍ ഞാനല്ലാതാവും.. ..
                                                                                                         എന്റെ കൌമാരത്തിന്റെ  ആദ്യ ഘട്ടത്തില്‍ ഒരു പുഷ്പം അതിന്റെ ഹൃദയത്തിലെ സുഗന്ധം തിരിച്ചറിയും പോലെ  ,അരുവി കടന്നു ആട്ടിന്‍ പട്ടം വരുന്നത് പോലെ ; സ്വപ്നങ്ങലും  അപരിചിത   ചിന്തകളും   എന്നിലേക്ക്‌ വന്നു.. ഞാന്‍ സ്വയം കന്ന്നി മണ്ണിനോട് ഉപമിച്ചു.അറിവിന്റെ വിത്തുകള്‍ ഇനിയും പാകിയിട്ടില്ലാത്ത, അനുഭവത്തിന്റെ മുദ്രകള്‍ ഇനിയും പതിഞ്ഞിട്ടില്ലാത്ത കന്ന്യകയായ ഭൂമി.. അതിനെ അറിയപ്പെടാത്ത ഒരു പ്രവാസത്തിലേക്ക് തള്ളി വിടാന്‍ എനിക്ക് വയ്യ..
                                                                      പുസ്തകങ്ങള്‍ വായിച്ചും പ്രണയത്തെ തന്നെ പ്രണയിച്ചും എന്റെ വീട്ടുകാരുടെ അതിരില്ലാത്ത സ്നേഹവും അല്‍പ്പസ്വല്‍പ്പം വെറുപ്പും അത്ര കൈപ്പില്ലാത്ത ദുഖങ്ങളും ഏറ്റുവാങ്ങി എന്റെ വെക്തിത്വതെ യാതൊരു ആധുനിക സംസ്കൃതിയുടെയും മുന്നില്‍ പണയം വെക്കാതെ മാറി വരുന്ന സൌഹൃദങ്ങളുടെ ഋതുഭേദങ്ങല്‍ക്കൊപ്പം ജീവിക്കാനാനെനിക്കിഷ്ട്ടം, ..  പക്ഷെ, ഞാനും ഒരിക്കല്‍ വിവാഹിതയാവും..  ;-[                                                      
                                                             ഇന്നലത്തെ സ്ത്രീ സന്തുഷ്ട്ടയായ ഭാര്യയായിരുന്നു..എന്നാല്‍ ഇന്നത്തെ  സ്ത്രീ പലപ്പോഴും ഒരു ശരീരം മാത്രമായി വിലയിരുത്തപ്പെടുന്നു.. ഇന്നലെ അവള്‍ പ്രകാശത്തിലൂടെ അന്ധയായി നടന്നു.. ഇന്നവള്‍ അന്ധകാരത്തിലൂടെ കണ്ണും തുറന്നു പിടിച്ചു നടക്കുന്നു....!! എല്ലാം എത്ര മാത്രം മാറിയിരിക്കുന്നു...!    ആധുനിക സംസ്കൃതി സ്ത്രീയെ അല്‍പ്പമൊന്നു ബുധിമാതിയാക്കിയിട്ടുന്ദ് എന്നാല്‍ പുരുഷന്റെ ഭോഗാസക്തി അവളുടെ കഷ്ട്ടപ്പാടുകളെ വര്ധിപ്പിക്കുകായനെന്നു തോന്നുന്നു.. ഒരു സ്ത്രീ ഒരര്‍ഥത്തില്‍ തന്നെ  ഉയര്‍തുകയാനെങ്കില്‍  മറ്റൊരര്‍ത്ഥത്തില്‍ സ്വയം പിന്നിലാക്കപ്പെടുന്നു..
ഈ അസാധാരണ തലമുറ ഉറക്കത്തിനും ഉണര്‍വിനും മദ്ധ്യേ ആണ്. സ്വന്തം കൈകളില്‍ ഭൂത കാലത്തിന്റെ മണ്ണും ഭാവി കാലത്തിന്റെ വിത്തും...!!!  എന്ത് സംഭവിച്ചാലും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ പെരുമാറണം.. വിവാഹ മോതിരത്തിന്റെ ചെറിയ വൃത്തത്തിനുള്ളില്‍ എന്തെത് യാതനകള്‍.. ....!!            
ഞെട്ടില്‍ നിന്നും പരിചെടുക്കപ്പെട്ടു, നദിയിലൂടെ ഒഴുകുന്ന ഒരു പൂവിനെ പോല്‍ഞാനും.........................................................................................

2 അഭിപ്രായങ്ങൾ:

  1. ബൂലോകത്തേക്കു സ്വാഗതം..!

    സംഗതിയൊക്കെ ഇഷ്ട്ടപ്പെട്ട്..!നിറഞ്ഞുകവിഞ്ഞ കുറേ മനോവിചാരങ്ങളുടെ വേലിയേറ്റം കാണുന്നു. കഴിയും, ഇനിയും എഴുതുക.ഖണ്ഡിക നന്നായി അലൈമെന്റ് ചെയ്തെഴുതണം. അക്ഷരത്തെറ്റുകള്‍
    വായനയുടെ സുഖം കുറയ്ക്കും. എല്ലാം നന്നായി തിരുത്തി തൃപ്തിയായതിനു ശേഷം മാത്രം പോസ്റ്റുക. വെളുത്ത ബാക്ഗ്രൌണ്ടില്‍ കറുത്ത അക്ഷരങ്ങളാണ് വായനക്ക് സുഖം.മാറ്റാന്‍ ശ്രമിക്കുക.വായനനയും എഴുത്തും മുറപോലെ നടക്കട്ടെ.അതു കൂടുന്നതിനനുസരിച്ച്, എഴുത്തിന്റെ രസതന്ത്രവും,ബയോളജിയും എന്നുവേണ്ട ഭൂമിശാസ്ത്രം വരെ താനേ മനസ്സിലാകും..!
    എല്ലാഭാവുകങ്ങളും നേരുന്നു
    സസ്നേഹം ..പുലരി

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്ദി..
    ഞാന്‍ പിച്ച വെച്ച് തുടങ്ങീട്ടല്ലേ ഉള്ളൂ..നന്നായി
    നടക്കാന് ‍ഇനീം ഇത്തിരി താമാസിക്കുമായിരിക്കും അല്ലെ..
    എനിക്കീ ബ്ലോഗുന്നതിനെ പറ്റി അത്രയൊന്നും അറിയില്ല്യാ ട്ടോ..
    പിന്നെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാം....

    മറുപടിഇല്ലാതാക്കൂ