2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

പെണ്ണിന്റെ മണവും മാനവും മാനസവും

അവള്‍ ജീവിതത്തില്‍ എന്തിനെയൊക്കെയോ
കാത്തിരിക്കുകയായിരുന്നു..
മാതാപിതാക്കള്‍ പുറത്തു പോയാല്‍ വരുന്നതും കാത്ത്,
പരീക്ഷകളുടെ അവസാനത്തിനു,ബസ്സിനു,തീവണ്ടിക്ക്,
അവധി ദിവസത്തിന്,ഫോണ്‍ വിളിക്ക്,
കാമുകന്റെ ഒരിക്കലും വരാത്ത കത്തിന്,
ഭര്‍ത്താവില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്ക്,
വിരസതയുടെ വിരാമത്തിനു,പിന്നെ മരണത്തിനും..

എയ്യ്, മരണത്തിനോ?? ഒരിക്കലുമില്ല..
മരണത്തെക്കാള്‍ വലുതെന്തോക്കെയോ സംഭവിച്ചു
കഴിഞ്ഞല്ലോ... ഇപ്പോള്‍ അവള്‍ ശ്രദ്ധിക്കപെടുന്നവള്‍ ആണ് !  
എല്ലാവരും അവളെ ആകാംഷയോടെയും അന്താളിപ്പോടെയും
ഒക്കെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ട്.. പത്രങ്ങള്‍ക്ക് 
അവളുടെ മുഖവും  അവള്‍ പറയാത്ത വേദനകളും ഹൃധിസ്തമാനല്ലോ..
അവളെ അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് പേര്‍ക്കും..

മദ്യത്തിന്റെ മടുപ്പിക്കുന്ന മണത്തോടെ  വന്നു കയറിയ
ഭര്‍ത്താവും ഏതോ അലസതയുടെ ആലസ്യത്തില്‍
അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ
ഷവറിനു താഴെ മണിക്കൂറുകളോളം നിന്ന് കുതിരുമ്പോ
തന്റെ ശരീരത്തിലെ ഉണങ്ങി തീരാത്തതും നീറ്റല്‍ വിട്ടുമാറാതുമായ 
മുറിവുകളുടെ വേദനയെ കുതിര്തെടുത്തു മരവിപ്പിക്കാന്‍
വറ്റി പോയ അവളുടെ കണ്ണുനീരിനും കഴിവില്ലാതായിരിക്കുന്നു....

അന്ന്, ആ ദിവസം എന്നും വരുന്ന വഴിത്താരയില്‍
അവളുടെ അരികിലേക്ക് സ്ലോ ടവ്ന്‍ ചെയ്തു വന്ന
കാറും, അതില്‍ നിന്നിറങ്ങി ഒരു പന്ത് തട്ടുന്ന ലാഘവത്തില്‍
തന്നെ ഓര്‍ക്കാന്‍ കഴിയാത്ത ഏതൊക്കെയോ നരകത്തിന്റെ
പഞ്ച്ഗ്നിയില്‍ പൊള്ളിച്ച, വലിച്ചിഴച്ച, നാല് തടിമാടന്മാരും...

അവര്‍ അപ്രത്യക്ഷരായിരിക്കുന്നത്രേ..
 ക്രമസമാധാന പാലകര്‍
മഷിയിട്ടു നോക്കീട്ടും കാണുന്നില്ലത്രേ !! 
ഈ ഭൂമിയില്‍ ഒരു പെണ്ണ് ഒറ്റപ്പെടലിന്റെ
കാണാകയങ്ങളിലെക്ക് മുങ്ങി താഴുന്നത്
കാണാന്‍ അവര്‍ക്ക് നേരമില്ലായിരിക്കും..!

തന്നെപോലെ മറ്റാരെയോ കണ്ടെത്താനുള്ള തന്ത്രപ്പാടില്‍
ആവും അവരും.. പെണ്‍കുട്ടികള്‍ ഒരുപാടുണ്ടല്ലോ ഭൂമിയില്‍.....
മാംസ ദാഹം തീരാത്ത പെപ്പട്ടികളും....!!!!!!!!!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ